Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alapuzha

കുട്ടനാട്ടിൽ യുഡിഎഫിൽ പൊട്ടിത്തെറി; മത്സരിക്കുമെന്നു ഡിസിസി വൈസ് പ്രസിഡന്‍റ്, പിന്തുണയുമായി ഡിസിസി ജന. സെക്രട്ടറിയും

കുട്ടനാട്: കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരേ മത്സരിക്കുമെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ് സജി ജോസഫ് പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് നേതാവാണ് സജി ജോസഫ്. കൂടാതെ സജി ജോസഫിനു പിന്തുണയറിച്ചുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാറും മൂന്നു ജില്ലാ കമ്മിറ്റിയംഗങ്ങളും കോൺഗ്രസിൽനിന്നു രാജിവച്ചു.

യുഡിഎഫിനു വേണ്ടി കേരള കോൺഗ്രസ് ആണ് ഈ സീറ്റിൽ മത്സരിക്കുന്നത്. എന്നാൽ, സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നു പ്രാദേശിക ഘടകം കുറെ നാളായി ആവശ്യം ഉയർത്തിവരികയായിരുന്നു.

കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് ഇവിടെ പ്രകടനവും നടന്നിരുന്നു. പേമെന്‍റ് സീറ്റാണ് കുട്ടനാട് എന്നാരോപിച്ചാണ് കോൺഗ്രസിലെ ഒരു വിഭാഗം ഇപ്പോൾ വിമത സ്ഥാനാർഥിയെ രംഗത്തിറക്കാൻ തയാറെടുക്കുന്നത്. സജി ജോസഫിന് പ്രാദേശികമായ കോൺഗ്രസ് ഘടകത്തിന്‍റെ പിന്തുണയുണ്ടെന്നാണ് പറയുന്നത്. യുഡിഎഫിനു വേണ്ടി

പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്ഥാന വൈസ് ചെയർമാനുമായ റെജി ചെറിയാനാണ് മത്സരിക്കുന്നത്. എൻജിനിയറിംഗ് രംഗത്ത് മൂന്നര പതിറ്റാണ്ടിന്‍റെ പ്രവർത്തന പരിചയം റെജി ചെറിയാനുണ്ട്.

ഗൾഫ് നാടുകളിൽ സ്വന്തമായ സംരംഭങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു മികച്ച സംഘാടകൻ കൂടിയാണ്. ആർ.സി ഗ്രൂപ്പ് ഓഫ് കമ്പനീസ് (യുഎഇ) ചെയർമാനാണ്. തോമസ് കെ. തോമസ് ആണ് എൽഡിഎഫ് സ്ഥനാർഥി. എൻസിപി ദേശീയ പ്രവർത്തക സമിതിയംഗമാണ്.

Latest News

Corehub Up